മലപ്പുറം: എസ്എസ്എൽസി പരീക്ഷയിലെ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പറിൽ സിലബസിനു പുറത്തു നിന്നുള്ളതും കഠിനവുമായ നിരവധി ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നതായി വ്യാപകമായ പരാതി ഉയർന്നതിനാൽ ഇതിനു ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മിടുക്കരായ കുട്ടികളുടെ പോലും മനോവീര്യവും ആത്മ വിശ്വാസവും തകർക്കുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു കണക്ക് പരീക്ഷയിൽ എന്നാണ് ഉയർന്നിരിക്കുന്ന പരാതി. ഉത്തര പേപ്പർ പരിശോധനാ സമയത്ത് സിലബസിനു പുറത്തു നിന്നു വന്ന ചോദ്യങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ പരിഗണന ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.