മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം മണ്ഡലത്തിൽ പെരുമാറ്റചട്ട ലംഘനങ്ങൾ സംബന്ധിച്ച പരാതി ഓണ്‍ലൈനായി നൽകുന്നതിനു ഇ-പരിഹാര സോഫ്റ്റ്വേർ തയാറായി.
പൊതുജനങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും ഐടി മിഷൻ തയാറാക്കിയ ഈ സോഫ്റ്റ്വെയർ വഴി പരാതികൾ നൽകാം. പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നിരീക്ഷിക്കും. ഇ-പരിഹാരത്തിന്റെ പ്രത്യേകത.വെബ് സൈറ്റിലൂടെയാണ് പരാതി നൽകേണ്ടത്. പരാതികൾ നേരിട്ട് ടൈപ്പ് ചെയ്യുകയോ എഴുതി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയോ ആകാം.
ഇ-അനുമതി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ഓണ്‍ലൈനായി അനുമതി നൽകുന്നതിനുള്ള സംവിധാനമാണ് ഇ-അനുമതി. വാഹനങ്ങൾ, മൈക്ക് പെർമിഷൻ, പൊതുയോഗങ്ങൾ, റാലികൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും സോഫ്റ്റ്വെയർ വഴി അപേക്ഷ നൽകാം.
ഇതേക്കുറിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇലക്ഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് സമ്മേളന ഹാളിൽ പരിശീലനം നൽകി.
എൻഐസി ജില്ലാ ഓഫീസർ കെ.പി. പ്രതീഷ്, ജില്ലാ ഐടി സെൽ കോ-ഓർഡിനേറ്റർ എ.ഇ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.