കൽപ്പറ്റ: സംസ്ഥാനത്തെ വടക്കൻ ജില്ലക്കാർക്കായുള്ള വ്യോമസേന റിക്രൂട്ട്മെന്റ് റാലി മെയ് 24 മുതൽ 31 വരെ കൽപ്പറ്റ എസ്കഐംജെ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷിൽ പ്രത്യേകമായും 50 ശതമാനം മാർക്ക് യോഗ്യത ആവശ്യമുള്ള ഓട്ടോ ടെക്നീഷൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ് എന്നീ തസ്തികകളിലേക്കും മേൽ യോഗ്യതകൾക്കു പുറമെ ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കേണ്ട മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുമാണ് റിക്രൂട്ട്മെന്റെന്ന് കൊച്ചി എയർമെൻ സെലക്ഷൻ സെന്റർ പതിനാലിലെ കമാൻഡിംഗ് ഓഫീസർ വിംഗ് കമാൻഡർ സി. വിനു വർഗീസ്, വാറന്റ് ഓഫീസർ ടി. ജെയ്സ്വാര, എൽആർ ഡപ്യൂട്ടി കളക്ടർ എ. ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.പി. അബ്ദുൽ ഖാദർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിക്രൂട്ട്മെന്റ് റാലിക്കുമുന്പ് ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ നടത്തണം. കണ്ണൂർ ജില്ലക്കാർ ഏപ്രിൽ 24നും മലപ്പുറം, കാസർകോട് ജില്ലക്കാർ ഏപ്രിൽ 25നും കോഴിക്കോട്, മാഹി ജില്ലക്കാർ ഏപ്രിൽ 26നും കൊച്ചി കാക്കനാട് നന്പർ 14 എയർമെൻ സെലക്ഷൻ സെന്ററിൽ നേരിട്ടെത്തിയാണ് പ്രീ-രജിസ്ട്രേഷൻ നടത്തേണ്ടത്. വയനാട് ജില്ലക്കാർ മെയ് അഞ്ച്, ആറ് തീയതികളിൽ കൽപ്പറ്റ എസ്കഐംജെ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ-രജിസ്ട്രേഷനെത്തണം. രണ്ട് കേന്ദ്രങ്ങളിലും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രീ-രജിസ്ട്രേഷൻ സൗകര്യം. ഉദ്യോഗാർഥികൾ എസ്എസ്എൽസി-പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, സ്ഥിരവാസ സർട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവയുമായി പ്രീ-രജിസ്ട്രേഷനും റിക്രൂട്ട്മെന്റ് റാലിക്കും ഹാജരാകണം. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്ത ഉദ്യോഗാർഥികൾ അവ സൂക്ഷിച്ചിരിക്കുന്ന കോളജിന്റെയോ മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലധികാരിയിൽനിന്ന് അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രം ഹാജരാക്കണം. ഓട്ടോ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രെക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ് എന്നിവയ്ക്കായുള്ള റിക്രൂട്ട്മെന്റ് റാലിയിൽ മെയ് 25ന് എഴുത്തുപരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും മെയ് 26ന് കായികക്ഷമതാ ടെസ്റ്റും അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ടും നടത്തും. മെഡിക്കൽ അസിസ്റ്റന്റിനുള്ള എഴുത്തു പരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും മെയ് 28നും അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ട് മെയ് 29നുമാണ്.