കൽപ്പറ്റ: മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഈ മാസം 31ന് മോഡൽ എൻട്രൻസ് പരീക്ഷ നടത്തുമെന്ന് ടിപിസ് (ടെസ്റ്റ് ടു ഇൻസ്പയർ ദി പ്രീ പ്രഫഷണൽസ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻട്രൻസ് പരീക്ഷക്ക് 25വരെ ഓണ്ലെൻ അപേക്ഷകൾ സ്വീകരിക്കും. www.tipsexam.org എന്ന വെബ് വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. എസ്എംഎസ് വഴി റജിസ്റ്റർ ചെയ്യുന്നതിന് TIPS< SPACE>< NAME>, . MED\ENG, < PANC-HAYATH>, DISTRICT> എന്ന ഫോർമാറ്റിൽ 8086665665 എന്ന നന്പറിലേക്ക് അയക്കുക. മോഡൽ എൻട്രൻസ് പരീക്ഷക്കായി ജില്ലിയിൽ മൂന്ന് സെന്ററുകൾ ഉണ്ടായിരിക്കും. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ മൂന്ന് ഏരിയകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഐഐടി, എൻഐടി, എഐഎംഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രഗത്ഭരായ വിദ്യാർഥികളുടെ മേൽനോട്ടത്തിലാണ് ടിപിസ് മോഡൽ എൽട്രൻസ് പരീക്ഷ നടത്തുന്നത്. നീറ്റ്, ജെഇഇ മാത്രകയിലാണ് മൂല്യനിർണ്ണയം നടത്തുന്നത്. ഇരുനൂറു രൂപയാണ് അപേക്ഷാഫീസ്. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ഗോൾഡ് മെഡലുകളും ആദ്യ പത്ത് റാങ്കുകാർക്ക് എൻജിനിയറിംഗ്, മെഡിക്കൽ കിറ്റുകളും നൽകും. വിദ്യാർഥികൾക്ക് എൽട്രൻസ് പരീക്ഷയ്ക്ക് ആത്മ വിശ്വാസത്തോടെ തയാറെടുക്കുന്നതിനും പരീക്ഷ ഭയം മാറുന്നതിനും മോഡൽ പരീക്ഷ ഉപകരിക്കും. ജില്ലയിൽ എംഎസ്എം ജില്ലാ കമ്മിറ്റിയാണ് പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9562904401, 9048982806. വാർത്താസമ്മേളനത്തിൽ കെ.കെ. ഇർഷാദ്, ടി.പി. ജസീൽ, ഫവാസ്, പി.കെ. അമീർ എന്നിവർ പങ്കെടുത്തു.