+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ട്ട​മ​ഹോ​ത്സ​വം സ​മാ​പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഗ് ഫെ​സ്റ്റ് 2017 സ​മാ​പി​ച്ചു. മുട്ടയെ സം​ബ​ന്ധി​ച്ച
മു​ട്ട​മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഗ് ഫെ​സ്റ്റ് 2017- സ​മാ​പി​ച്ചു.
മുട്ടയെ സം​ബ​ന്ധി​ച്ച അ​റി​വു​ക​ളും കാ​ഴ്ച​പ്പാ​ടും പ​ങ്കു​വ​യ്ക്കു​ക, ജൈ​വ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കു​ക, വി​വി​ധ മു​ട്ട​വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക, ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഗു​ണ​മേന്മയു​ള്ള മു​ട്ട​യു​ത്പാ​ദ​നം ഗാ​ർ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​ധ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.
സ​മാ​പ​ന സ​മ്മേ​ള​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ബി.​എ​സ്. തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ച​ക​മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ.​പി. അ​നി​ൽ​കു​മാ​റും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​കൗ​ശ​ല മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ന​ബാ​ർ​ഡ് എ​ജി​എം എ​ൻ.​എ​സ്. സ​ജി​കു​മാ​റും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ബ​ത്തേ​രി ക്ഷീ​ര​സം​ഘ​ത്തി​ലെ കെ.​കെ. പൗ​ലോ​സ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​കെ.​ആ​ർ. ഗീ​ത, ഡോ. ​അ​നി​ൽ സ​ക്ക​റി​യ, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി​യ ജി​ല്ല​യെ നാ​ട​ൻ​മു​ട്ട ഉ​ത്പാ​ദ​ന​ത്തി​ലും സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 5.1 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ബ​ത്തേ​രി​യി​ൽ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.