സൂര്യയ്ക്കൊപ്പം മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം കാപ്പാൻ നാളെ തിയറ്ററുകളിലെത്തും. ടോമിച്ചൻ മുളകുപാടം ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ റോളിലാണു മോഹൻലാൽ എത്തുന്നത്. എൻഎസ്ജി കമാൻഡോ കഥാപാത്രമായി സൂര്യയും എത്തുന്നു.
സയേഷയാണു ചിത്രത്തിൽ നായികാ കഥാപാത്രമായെത്തുന്നത്. ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹാരിസ് ജയരാജാണ് സംഗീതം. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്കുശേഷം സൂര്യയും കെ.വി. ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാൻ.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് കാപ്പാൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെന്നൈ, ഡൽഹി, കുളുമണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ കൂടുതൽ ഭാഗങ്ങളുടെയും ചിത്രീകരണം. ലൈക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം.
കാപ്പാൻ തീയറ്ററുകളിലേക്ക്
01:16 PM Sep 19, 2019 | Deepika.com