+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ലം നി​ക​ത്തി കെ​ട്ടി​ട നി​ര്‍​മാ​ണം വ്യാ​പ​ക​മെ​ന്നു ആ​രോ​പ​ണം

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ നെ​ല്‍​വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നി​ക​ത്തി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും നി​ര്‍​മി​ച്ച​താ​യി ബ
ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ലം നി​ക​ത്തി കെ​ട്ടി​ട നി​ര്‍​മാ​ണം വ്യാ​പ​ക​മെ​ന്നു ആ​രോ​പ​ണം
തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ നെ​ല്‍​വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നി​ക​ത്തി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും നി​ര്‍​മി​ച്ച​താ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ പ്ര​കാ​രം പ​ല​തും കൃ​ത്രി​മ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച​വ​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​റി​വോ​ടെ ഭൂ​മാ​ഫി​യ​യെ കൂ​ട്ടു പി​ടി​ച്ചു​ള്ള ഈ ​ഇ​ട​പാ​ടു​ക​ഴി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​തു മൂ​ലം പാ​വ​പ്പെ​ട്ട​വ​ര്‍ വീ​ടു നി​ര്‍​മി​ക്കാ​നു​ള്ള അ​നു​മ​തി പ​ത്ര​ത്തി​നാ​യി ചെ​ല്ലു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ലി​യ തു​ക കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.നി​ല​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ അ​നു​മ​തി പ​ത്ര​ങ്ങ​ളി​ല്‍ പ​ല​തി​ലും ഇ​വ​രു​ടെ ഒ​പ്പും പേ​രും ഇ​ല്ലാ​തെ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ള്‍ ആ​ക​ട്ടെ പ​ല​രു​ടെ പേ​രി​ല്‍ മൊ​ത്ത​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​താ​ണ്. നി​ലം​നി​ക​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി​യി​ല്‍ അം​ഗ​മ​ല്ലാ​ത്ത ആ​ള്‍ കൂ​ടി അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്ത ക​മ്മി​റ്റി​യി​ല്‍ ഒ​പ്പി​ട്ടു ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​ടു​മ്പ​ന്നൂ​ര്‍, അ​മ​യ​പ്ര, ചീ​നി​ക്കു​ഴി, ഇ​ട​മ​റു​ക് മേ​ഖ​ല​ക​ളി​ലാ​ണ് വ്യാ​പ​ക നി​ലം നി​ക​ത്ത​ല്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി​യെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ജി​ല​ന്‍​സി​നു പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡന്‍റ് ടി.​കെ.​ഡൊ​മി​നി​ക്, ബൂ​ത്ത് പ്ര​സി​ഡന്‍റ് റെ​ജി ജോ​സ​ഫ്, ന്യൂ​ന​പ​ക്ഷ​മോ​ര്‍​ച്ച പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ടോ​മി വേ​മ്പേ​നി​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.