രാജപുരം: ജില്ലാ ആദിവാസി കലോത്സവം 25ന് ചാമക്കുഴിയൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെയും കേരള ഫോക്ലോർ അക്കാദമിയുടെയും നേതൃത്വത്തിൽ ചാമക്കുഴി ഏകെജി സ്മാരക കലാവേദിയുടെയും ദ്രാവിഡ കലാസമിതിയുടെയും സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ആദിവാസി ജനവിഭാഗത്തിന്റെ കലാരൂപങ്ങൾ ഏതൊക്കെയെന്നും അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനമെന്തെന്നും ജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകദിന ജില്ലാ ആദിവാസി കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വൈകുന്നേരം ആറു മുതൽ നാടൻകലാമേള, മുളംചെണ്ട, എരുത്കളി, മംഗലംകളി, ഇരുള നൃത്തം, മലപ്പുലയാട്ടം, കെന്ത്രോൻ പാട്ട്, നാടൻപാട്ട് എന്നിവ അവതരിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് എം.രാജഗോപാലൻ എംഎൽഎ നിർവഹിക്കും.
കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മംഗലംകളി കലാകാരൻമാരായ എം.എസ്.മാധവൻ, മാരിച്ചി കാലിച്ചാനടക്കും, നാടൻപാട്ട് കലാകാരി ഉന്പിച്ചി ബാനം, തെയ്യം കലാകാരൻ കണ്ണൻ മയ്യങ്ങാനം, മുളംചെണ്ട കലാകാരൻ രാമൻ മൂപ്പിൽ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ കോടോം-ബേളൂർ പഞ്ചായത്തു പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ, അംഗം എം.അനീഷ് കുമാർ, സംഘാടക സമിതി കണ്‍വീനർ സി.രാജേന്ദ്രൻ, സി.കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.