കാസർഗോഡ്: കഐസ്യു ജില്ലാ പ്രസിഡന്റായി നോയൽ ടോമിൻ ജോസഫിനെയും ജനറൽ സെക്രട്ടറിമാരായി രഞ്ജിൽ രാജീവ്, കെ.ശ്രീരാജ് എന്നിവരെയും തെരഞ്ഞെടുത്തു. നിഖിൽ ചിറക്കൽ, നവനീത് ചന്ദ്രൻ (വൈസ്പ്രസിഡന്റുമാർ), ഹർഷിക് എസ്.ഭട്ട്, മാർട്ടിൻ ഏബ്രഹാം (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജില്ലാ കോണ്ഗ്രസ് ആസ്ഥാനത് നടന്ന തെരഞ്ഞടുപ്പ് സോണൽ റിട്ടേണിംഗ് ഓഫീസർ മുഹമ്മദ് അസ്ഹർ നിയന്ത്രിച്ചു.