രാജപുരം: കഐസ് യു ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നോയൽ ടോമിൻ ജോസഫിനെതിരെ ആരോപണവുമായി കോണ്ഗ്രസ് നേതാക്കൾ രംഗത്ത്. നോയലിന്റെ വിദ്യാഭ്യാസം സംബന്ധിച്ചും കഐസ് യു വിൽ അംഗത്വം നല്കിയവരിൽ എസ്എഫ്്ഐ, എംഎസ്എഫ്, എബവിപി പ്രവർത്തകരുണ്ടെന്നുമാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. മുന്നാട് കോളജിലെ വിദ്യാർഥിയെന്ന് അവകാശപ്പെടുന്ന നോയൽ സുള്ള്യയിൽ എൽഎൽബി രണ്ടാംവർഷ വിദ്യാർഥിയാണെന്നാണ് ആരോപണം.
നോയൽ രണ്ട് എസ്എഫ്ഐക്കാർക്കും രണ്ട് എംഎസ്എഫുകാർക്കും ഒരു എബിവിപി പ്രവർത്തകനും കഐസ്യുവിൽ അഗംത്വം നല്കിയതായും കോണ്ഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
യഥാർഥ കഐസ്യു പ്രവർത്തകർക്ക് അംഗത്വം നൽകാതെ മറ്റുള്ളവർക്ക് അംഗത്വം നൽകി സജീവ അംഗത്വം നേടിയ നോയലിനെതിരെ പരാതി നൽകുമൊണ്് സജി പ്ലാച്ചേരിപ്പുറത്ത്, ടി.കെ. കുര്യൻ, സുരേഷ് ഫിലിപ്പ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.