കാഞ്ഞങ്ങാട്: ചീമേനിയിലെ തൃക്കരിപ്പൂർ എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്നും നാളെയും ശാസ്ത്ര സാങ്കേതിക സമ്മേളനം നടക്കും.
നീലേശ്വരം നളന്ദ റിസോട്ടിൽ ഇന്നു രാവിലെ 9.30 ന് വടകര കോളജ് ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ.ഒ.എ.ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. കംപ്യൂട്ടർ നെറ്റ് വർക്കിംഗിലെ നൂതന സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ഗവേഷക വിദ്യാർഥികൾ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന സാങ്കേതിക സമ്മേളനത്തിൽ ഗവേഷക വിദ്യാർഥികളടക്കം നൂറിലേറെപേർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വിനോദ് പൊട്ടക്കുളത്ത്, കംപ്യൂട്ടർ വിഭാഗം മേധാവി കെ.ഷീന, ഐടി വിഭാഗം മേധാവി എസ്.എൻ.സന്തോഷ്, പ്രഫ.എ.പി.റഫീഖ്, കോ-ഓർഡിനേറ്റർ പ്രഫ.എൻ.മുഹമ്മദ് സജീർ എന്നിവർ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിനു സമ്മേളനം സമാപിക്കും.