കുറ്റിക്കോൽ: നെരൂദ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30 മുതൽ മെയ് ആറു വരെ കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രമൈതാനത്ത് ഫ്ളഡ്ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. സംഘാടകസമിതി യോഗത്തിൽ പി.ഗോപാലൻ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമൻ, പി.ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.ഗോപിനാഥൻ (ചെയർമാൻ), പവിത്രൻ സി.നായർ (വർക്കിംഗ് ചെയർമാൻ), കെ.വിജയകൃഷ്ണൻ (ജനറൽ കണ്‍വീനർ), എ.മാധവൻ (ട്രഷറർ).