പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ പിടിയിലായി. പുത്തൻവേലിക്കര പുലിയൻതുരുത്ത് കൊച്ചുകടവിൽ സർവൻ (34) നെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടികൾ മാത്രമുള്ള സമയത്ത് വീടിലേക്ക് അതിക്രമിച്ചു കടന്ന ഇയാൾ ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുയായിരുന്നു.
പോത്തിനെ വളർത്തുന്നയാളാണ് സർവൻ. പരാതിക്കാരിയുടെ വീടിനു സമീപം പോത്തിനെ തീറ്റാനും മറ്റുമായി വരാറുള്ള ഇയാൾ വീട്ടിൽ മുതിർന്നവർ ആരുമില്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.