കൽപ്പറ്റ: വനാതിർത്തിയിലിറങ്ങിയ കാട്ടാന നാട്ടിലിറങ്ങുന്നത് തടയാൻ പോയ വനം വകുപ്പ് ജീവനക്കാരെ തടയുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
വൈത്തിരി അറമല ഭാഗത്ത് സാമൂഹ്യ വിരുദ്ധരായ ചിലർ വൈത്തിരി സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരായ കെ. സനിൽ, ഒ. രാജു, ഹമീദ് എന്നിവരെയാണ് കൃത്യ നിർവഹണം നടത്തുന്നതിനിടെ അർധരാത്രിയിൽ ആക്രമിക്കുകയും സർക്കാർ വാഹനം കേടു വരുത്തുവാൻ ശ്രമിക്കുകയും ചെയ്തത്. വൈത്തിരി പോലീസിന്റെ സഹായത്തോടെയാണ് ജീവനക്കാർക്ക് ഇവിടെ നിന്നും മടങ്ങിപ്പോകാൻ കഴിഞ്ഞത്. കേസിലുൾപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മനോഹരൻ, കമ്മിറ്റി അംഗം എ. നിജേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. സുന്ദരൻ, ജില്ലാ സെക്രട്ടറി കെ. ബീരാൻകുട്ടി, ജില്ലാ ട്രഷറർ പി.കെ. ജീവരാജ്, കെ.കെ. ചന്ദ്രൻ, ബി. സംഗീത്, പി.കെ. ഷിബു എന്നിവർ പ്രസംഗിച്ചു.