സുൽത്താൻ ബത്തേരി: ബത്തേരിയുടെ വികസനത്തിന്റെ മറ്റൊരു പൊൻതൂവലാണ് മിനി ബൈപാസെന്ന് ഐ.സി. ബാലകൃഷ്ണൻ. നഗരസഭയിൽ ഇനിയും വികസനങ്ങൾ എത്തേണ്ടതുണ്ട്. മറ്റൊരു ചിരകാല സ്വപ്നമുണ്ട്. എൻഎച്ചിന്റെ നേതൃത്വത്തിലുള്ള ബൈപാസ്. തിരുനെല്ലി മുതൽ ദൊട്ടപ്പൻകുളം വരെയുള്ള ബൈപാസ് യാഥാർഥ്യമാക്കണം.
എന്നാൽ മാത്രമേ ടൗണിലെ ട്രാഫിക് കുരുക്കിന് ശമനമുണ്ടാവുകയുള്ളു. വികസനം യാഥാർഥ്യമാക്കാൻ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൗണിലെ ഫുട്പാത്ത് നിർമാണം യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. സ്റ്റേഡിയം യാഥാർഥ്യമാക്കണം. അതിന് മന്ത്രി എ.സി. മൊയ്തീൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.