+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ചു

പ​ന​മ​രം: പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പോ​ലീ​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ചു. വ​ഴു​ത​ന, പ​യ​ർ, മു​ള​ക്, ത​ക്കാ​ളി തു​ട​ങ്ങിയ പ​ച്ച​ക്ക​റി​ക​ളാ​ണ് എ​സ്ഐ വി​നോ​ദ് വ​ല
പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ചു
പ​ന​മ​രം: പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പോ​ലീ​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ചു. വ​ഴു​ത​ന, പ​യ​ർ, മു​ള​ക്, ത​ക്കാ​ളി തു​ട​ങ്ങിയ പ​ച്ച​ക്ക​റി​ക​ളാ​ണ് എ​സ്ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ കൃഷി ചെയ്യുന്നത്. മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. ജൈ​വ​കൃ​ഷി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ സ്റ്റേ​ഷ​നി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ത​ന്നെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. ക​ൽ​പ്പ​റ്റ സ​ബ് ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന മാ​ര​ക​വി​ഷം ത​ളി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ച്ച്, സ്റ്റേ​ഷ​നി​ൽ ജൈ​വ​പ​ച്ച​ക്ക​റി വി​ള​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി സി​ഐ പി. ​പ​ള​നി, പ​ന​മ​രം എ​സ്ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.