മലപ്പുറം: യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ ബിജെപി തീരുമാനം സമൂഹമനഃസാക്ഷിയെ ഭയപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ നയങ്ങൾ അതേപടി നടപ്പാക്കുകയാണ് മോദി ചെയ്തത്. തീവ്ര,വർഗീയ നിലപാടുകളിലൂടെ രാജ്യത്തിന്റെ പേടിസ്വപ്നമായി മാറിയ വ്യക്തിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ആദിത്യനാഥ്. ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണിത്. മതേതരത്വത്തെ കാറ്റിൽ പറത്തി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്.
മിതവാദിയായ വാജ്പേയിൽ നിന്നു യോഗി ആദിത്യനാഥിലേക്കുള്ള ദൂരം സമൂഹത്തെ സത്യത്തിൽ പേടിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പത്തു മാസമായി ഭരണില്ലാത്ത അവസ്ഥയാണ്. എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ ശരിയാക്കി തുടങ്ങി. വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ റേഷൻ അരി എത്തിക്കാൻ പോലും സർക്കാരിനായിട്ടില്ല. വരൾച്ച രൂക്ഷമായിടത്ത് കുടിവെള്ളമെത്തിക്കാൻ പദ്ധതികളില്ല.
ക്രമസമാധാന നില തകർന്നു. സ്ത്രീകൾക്ക് സ്വൈരമായി സഞ്ചരിക്കാൻ വയ്യ. കുട്ടികൾക്ക് നേരെയുള്ള അക്രമം വർധിച്ചു. ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്നാണ് കോടിയേരി പറഞ്ഞത്.
എൽഡിഎഫ് തോൽവി ഉറപ്പിച്ച മലപ്പുറത്തു നിന്ന് കോടിയേരി നടത്തിയ ഈ പ്രഖ്യാപനം പിണറായിയെ കരിവാരിതേക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.