ക​ട്ട്ഔ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നും ആ​രാ​ധ​ക​രെ വി​ല​ക്കി സൂ​പ്പ​ർ താ​ര​ങ്ങ​ൾ

01:17 PM Sep 18, 2019 | Deepika.com

ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും പ​ട​കൂ​റ്റ​ൻ ക​ട്ട്ഔ​ട്ടു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നും ആ​രാ​ധ​ക​രെ വി​ല​ക്കി വി​ജ​‍യ്‌യും ക​മ​ൽ​ഹാ​സ​നും സൂ​ര്യ​യും. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ച പ​ടു​കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് വീ​ണ് ശു​ഭ​ശ്രി എ​ന്ന യു​വ​തി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ഈ ​തീ​രു​മാ​നം.

സി​നി​മ താ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല രാ​ഷ്ട്രി​യ നേ​താ​ക്ക​ളും ഈ​കാ​ര്യ​ങ്ങ​ൾ പ​ര​സ്യ ക​മ്പ​നി​ക​ളും ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്‍റെ ആ​രാ​ധ​ക​ൻക​ട്ട്ഔ​​ട്ടി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത് വേ​ദ​ന​യോ​ടെ താ​ൻ ഓ​ർ​ക്കു​ന്നു​വെ​ന്നും ക​മ​ൽ​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​നി മു​ത​ൽ വ​ലി​യ ക​ട്ട്ഔ​ട്ടു​ക​ൾ സ്ഥാ​പി​ക്കി​ല്ലെ​ന്ന് വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. മു​മ്പ് വി​ജ​‍യ്‌യു​ടെ 175 അ​ടി ഉ​യ​ര​മു​ള്ള ക​ട്ടൗ​ട്ട് ആ​രാ​ധ​ക​ർ നി​ർ​മി​ച്ച​ത് ഏ​റെ വാ​ർ​ത്താ​യി​യി​രു​ന്നു.

കാ​പ്പാ​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് സൂ​ര്യ ക​ട്ട്ഔ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ വി​ല​ക്കി​യ​ത്. ക​ട്ട്ഔ​ട്ടു​ക​ൾ വേ​ണ്ട​ന്ന് താ​ൻ ആ​രാ​ധ​ക​രോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ് എ​ന്നാ​ൽ ഈ ​പ്രാ​വ​ശ്യം ശ​ക്ത​മാ​യി പ​റ​യു​ക​യാ​ണെ​ന്ന് സൂ​ര്യ പ​റ​ഞ്ഞു. പു​തി​യ സി​നി​മ​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​രി​ക്ക​ലും ദു​ര​ന്ത​ത്തെ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.