ഭാഗ്യം കൊണ്ട് ജീവിതത്തില്‍ വലിയ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. എല്ലാം നല്ലതായിട്ടാണ് വന്നത്. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഇതുവരെ പഠിച്ചൊരു കാര്യമെന്നും അജയ് ദേവ്ഗൺ പറഞ്ഞു.
പരാജയങ്ങളെക്കുറിച്ചും താരപദവിയെക്കുറിച്ചും താന്‍ ആലോചിക്കാറേയില്ലെന്നാണ് താരം വെളിപ്പെടുത്തിയത്. അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. മറ്റു താരങ്ങളോട് താരതമ്യം ചെയ്യുന്നതിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അജയ് ദേവ്ഗൺ പറഞ്ഞു.
പരാജയങ്ങളെക്കുറിച്ച് ആലോചിക്കാറില്ല: അജയ് ദേവ്ഗൺ
12:35 PM Sep 18, 2019 | Deepika.com