നിരവധി കൗമാരക്കാരെ വലയിൽ വീഴ്ത്തി അപകടത്തിലേക്കു നയിച്ച മാരക ഗെയിമായ ബ്ലൂവെയ്ലിനെ അടിസ്ഥാനമാക്കി സിനിമ. ബ്ലൂ വെയ്ൽ എന്ന് പേരിട്ടിരിക്കുന്ന ഈ തമിഴ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ടി. രംഗനാഥൻ ആണ്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ ഷംന കാസിം അവതരിപ്പിക്കുന്നു. ദിവ്യ, ഹരിഹരൻ, കബിഷ്കന്ന, ബിർളബോസ്, അരുമൈ ചന്ദ്രൻ, റാം, മധു, ഉമ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ബ്ലൂവെയ്ൽ ഗെയിം സിനിമയാകുന്നു
10:43 AM Sep 12, 2019 | Deepika.com