കുറ്റിക്കാട്: കുറ്റിക്കാട് - തൂന്പാക്കോട് - കാഞ്ഞിരപ്പിള്ളി പ്രദേശത്തെ വെള്ളക്ഷാമം പരിഹരിക്കുന്നതിനു ആർബിഐ മെയിൻ കനാലിന്റെ കുറ്റിക്കാട് ബ്രാഞ്ച് കനാൽ വെൽമൗത്ത് പൊളിച്ചുപണിയുന്നതിനു ഡിസൈൻ ചെയ്ത് എസ്റ്റിമേറ്റ് എടുക്കുന്നതിനു ജില്ലാ കളക്്ടർ ഉത്തരവായി.
ഇതുസംബന്ധിച്ച് പരിയാരം ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.ടി.വർഗീസ്, സ്മിത ജോയി, കുറ്റിക്കാട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ പി.ടി.പോൾ, ദേവസിക്കുട്ടി ചേര്യേക്കര, കർഷക കോണ്ഗ്രസ് പ്രസിഡന്റ് ഷോജി കല്ലേലി, ജില്ലാ സെക്രട്ടറി പ്രവാസി കോണ്ഗ്രസ് ജോയി കോച്ചേക്കാടൻ, കർഷക കോണ്ഗ്രസ് വൈസ് പ്രസിഡന്റ് പൗലോസ് കണ്ണത്ത്, ജോസ് പുതുശേരി എന്നിവരുടെ നേതൃത്വത്തിൽ 281 പേർ ഒപ്പിട്ട് ജില്ലാ കളക്്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഉത്തരവ് ഉണ്ടായത്.വെൽമൗത്ത് പൊളിച്ചു പണിയുന്നതിനു എസ്റ്റിമേറ്റ് എടുക്കുന്നതിനു ഇടമലയാർ ചാലക്കുടി എക്സി. എൻജിനീയറോടും ഫണ്ട് ചിലവ് ചെയ്യുവാൻ പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും കളക്ടർ നിർദേശം നൽകി.
കടുത്ത വരൾച്ചയെ തുടർന്ന് കുറ്റിക്കാട ്പ്രദേശത്തെയും പരിയാരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും ജാതി, വാഴ തുടങ്ങിയവ ഉണങ്ങി നശിച്ചുകൊണ്ടിരിക്കയാണ്.