റിലീസ് തീയതി നീട്ടി നീട്ടി ഒടുവിൽ എന്നെ നോക്കി പായും തോട്ട 12ന് എത്തുമെന്നാണ് ചിത്രത്തിന്റെ നിർമാതാവ് അറിയിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോനാണ്.
ചിത്രം തീയറ്റർ കാണുമോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പല തവണ റിലീസ് തീയതി മാറ്റിയതിനാൽ ഇനിയും മാറ്റാനുള്ള സാധ്യത തളളിക്കളയാനാവില്ലെന്നാണ് പ്രേക്ഷക പക്ഷം. മേഘ ആകാശ് ആണ് ചിത്രത്തിൽ നായികയാകുന്നത്.
2016 മാര്‍ച്ച് മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഒന്നര വർഷം മുന്‍പു തന്നെ പുറത്തിറങ്ങിയിരുന്നു. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഗ എന്റർടൈൻമെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നീട്ടി നീട്ടി ഒടുവിൽ ധനുഷ് ചിത്രം തീയറ്ററിലേക്ക്
06:27 PM Sep 09, 2019 | Deepika.com