തെന്നിന്ത്യൻ നടിയും ഉലകനായകൻ കമലഹാസന്റെ മകളുമായ നടി ശ്രുതിഹാസനും ബ്രിട്ടീഷ് നടനായ കാമുകനുമൊത്തുള്ള ചിത്രങ്ങൾ തമിഴ് മാധ്യമങ്ങളിൽ ചൂടൻ ചർച്ചയാവുന്നു. ബ്രിട്ടീഷ് നടനായ മൈക്കേൽ കോർസേലാണ് കമലഹാസന്റെ മകളുടെ മനം കവർന്നിരിക്കുന്നത്.
ഇറ്റാലിയൻ വംശജനായ മൈക്കേലുമായി കുറേ നാളായി ശ്രുതി ഡേറ്റിംഗിലാണത്രേ. മൈക്കേലിനു സമയമുള്ളപ്പോൾ ഇന്ത്യയിലേക്കു വരും. അല്ലാത്തപ്പോൾ മൈക്കേൽ ഉള്ളിടത്തേക്കു ശ്രുതി പോകും. ഇതാണത്രേ പതിവ്. തങ്ങൾ പ്രണയത്തിലാണെന്ന് മൈക്കേൽ തുറന്നുപറയുകയും ചെയ്തു.
കമലിന്റെ ആരാധകനാണ് മൈക്കേൽ. ഭാവി അമ്മായി അപ്പനുമായി ഇടയ്ക്ക് മൈക്കേൽ സംസാരിക്കാറുമുണ്ട്. മകളുടെ ഇഷ്ടമാണ് കമലിന്റെയും ഇഷ്ടം. എന്നാൽ, അമ്മ സരികയ്ക്ക് ഈ ബന്ധം അത്ര രുചിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. കമലും സരികയും പിണങ്ങിപ്പിരിഞ്ഞിരുന്നു.
എന്നാൽ, മക്കൾ അച്ഛനുമായും അമ്മയുമായും ഒരേ ബന്ധമാണ് തുടരുന്നത്. ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ സിദ്ധാർഥ് എന്നിവരുമായും നേരത്തേ ശ്രുതി പ്രണയത്തിലായിരുന്നുവെന്നു വാർത്തകളുണ്ടായിരുന്നു. പിന്നീടാണ് ബ്രിട്ടീഷ് നടനുമായി ചങ്ങാത്തത്തിലായത്. ഇടയ്ക്ക് രജനീകാന്തിന്റെ മരുമകൻ ധനുഷിന്റെ പേരു ചേർത്തും ശ്രുതിയുടെ പേരിൽ ഗോസിപ്പ് പരന്നിരുന്നു.
ശ്രുതിഹാസൻ ഡേറ്റിംഗിൽ
03:45 PM Jul 29, 2017 | Deepika.com