സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നിരവധി തവണ ആക്ഷേപങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ നടിയാണ് മീര നന്ദൻ. ഓരോതവണയും വിമർശനങ്ങൾക്ക് ചുട്ട മറുപടിയും മീര നൽകിയിട്ടുണ്ട്. വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് മീര.
ഇത്തവണ ന്യൂയോർക്കിൽ നിന്ന് ഗ്ലാമർ വേഷത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീര. "നിങ്ങളുടെ മുൻവിധികൾ എന്നെ ബാധിക്കില്ലെ'ന്ന് ചിത്രങ്ങൾക്കൊപ്പം മീര കുറിച്ചിട്ടുമുണ്ട്. നടിക്ക് പിന്തുണയുമായി രജിഷ വിജയൻ, ആര്യ, പ്രയാഗ മാർട്ടിൻ, സ്രിന്ദ, അനുമോൾ തുടങ്ങിയവരും എത്തി.
ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീര ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
വിമർശകരുടെ വായയടപ്പിച്ച് മീരനന്ദൻ
10:42 AM Sep 07, 2019 | Deepika.com