ദൃശ്യത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഇതിന് ഒൗദ്യോഗീക സ്ഥീരീകരണമില്ല. തമിഴ് താരം തൃഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നും അറിയാൻ കഴിയുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിലാകും സിനിമ നിർമിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗീക അറിയിപ്പുകൾ ഉടൻ തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ?
10:26 AM Sep 07, 2019 | Deepika.com