മലയാള സിനിമയിൽ ഇതു വിവാഹങ്ങളുടെ വർഷമാണ്. നിരവധി സിനിമ, ടെലിവിഷൻ താരങ്ങളാണ് ഇത്തവണ വിവാഹം കഴിച്ചിരുന്നത്. അക്കൂട്ടത്തിലേക്ക് ഒരു താരപുത്രി കൂടി വിവാഹിതയാകാൻ പോവുകയാണ്.
അന്തരിച്ച നടൻ രതീഷിന്റെ മകളും കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച മധുര നാരങ്ങ എന്ന സിനിമയിലുടെ നായികയായി അരങ്ങേറ്റം കുറിച്ച പാർവതി രതീഷാണ് കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞത്.
ഈ വർഷം തന്നെ വിവാഹം കഴിക്കാനാണ് പാർവതിയുടെ തീരുമാനം. സെപ്റ്റംബർ ആറിനായിരിക്കും വിവാഹം എന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ പറയുന്നത്. കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി മിലുവാണ് പാർവതിയുടെ വരൻ. കോഴിക്കോട് ആശീർവാദ് ലോണ്‍സിൽ വച്ചായിരിക്കും വിവാഹം നടക്കുക.
എന്നാൽ വിവാഹത്തക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.നടൻ രതീഷിന്റെ നാലു മക്കളിൽ മൂത്ത മകളാണ് പാർവതി രതീഷ്. അച്ഛന്റെ പാത പിന്തുടർന്ന് പാർവതിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പാർവതിയുടെ രണ്ടാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണ്. പാർവതി രതീഷ് നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലച്ച്മി. ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ലച്ച്മി. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.
പാര്‍വതീപരിണയം
03:45 PM Jul 29, 2017 | Deepika.com