അന്തരിച്ച നടി ശ്രീദേവിയുടെ മെഴുക് പ്രതിമ സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്തു. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്കിൽ സന്നിഹിതരായിരുന്നു. മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിലെ ശ്രീദേവി അവതരിപ്പിച്ച സീമ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് മെഴുക് പ്രതിമ നിർമിച്ചിരിക്കുന്നത്.
ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു
03:57 PM Sep 04, 2019 | Deepika.com