വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ വെള്ളമുണ്ടുടുത്ത് മാസായി ജോജു ജോർജ്. ചോല, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രദർശനം കാണാനെത്തിയതായിരുന്നു സംവിധായകൻ സനൽകുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ, അഖിൽ വിശ്വനാഥ് തുടങ്ങിയവർ.
ചലച്ചിത്ര മേളയുടെ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദർശിപ്പിച്ചത്. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽകൂത് എന്നീ ചിത്രങ്ങലാണ് ഇതിന് മുമ്പ് വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിട്ടുള്ള മലയാളം സിനിമകൾ.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജാണ് സിനിമ നിർമിച്ചത്.