യാഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കെജിഎഫ് ചാപ്റ്റർ 2വിന്റെ ചിത്രീകരണത്തിന് സ്റ്റേ. കോലർ സ്വർണ ഖനിയിലെ സൈനഡ് ഹിൽസിൽ നടക്കുന്ന ഷൂട്ടിംഗ് വിലക്കിയത് കോലാർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ്.
പാരിസ്ഥിതിക പ്രശ്നം ആരോപിച്ച് പ്രദേശിവാസിയായ ഒരാൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി. കോടതി ഉത്തരവിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണെന്നും പ്രശ്നം പരിഹരിച്ചതിന് ശേഷം ചിത്രീകരണം തുടരുമെന്നും നിർമാതാവ് കാർത്തിക് ഗൗഡ അറിയിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജ് ദത്താണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കെജിഎഫ് 2; ചിത്രീകരണത്തിന് സ്റ്റേ
11:47 AM Sep 03, 2019 | Deepika.com