മീര വാസുദേവ് നായികയാകുന്ന പാണിഗ്രഹം അണിയറയിലൊരുങ്ങുന്നു. മുഹമ്മദ് ഷായാണ് സിനിമ സംവിധാനം ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂർ, കലാഭവൻ റഹ്മാൻ, ഗൗരി കൃഷ്ണ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സൂം ആർട്ടിന്റെ ബാനറിൽ റ്റി.എം. സുനിൽ, ഹക്കിം സൽ സബീൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്.
മീര വാസുദേവിന്റെ 'പാണിഗ്രഹണം'
09:56 AM Sep 03, 2019 | Deepika.com