ബാഹുബലിയ്ക്ക് ശേഷം സംവിധായകൻ എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ബൾഗേറിയയിൽ ഷൂട്ടിംഗ് തുടങ്ങി. ജൂനിയർ എൻ.ടി.ആർ, റാം ചരൺ എന്നിവരെ നായകന്മാരാക്കിയാണ് ചിത്രം ഒരുക്കുന്നത്. 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
വഡോദരയിലും ഹൈദരാബാദിലും വച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ചൊവ്വാഴ്ചയാണ് ബൾഗേറിയൻ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചത്.
ആർആർആർ (രാമരാവണരാജ്യം) എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. 1920കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമര സേനാനികളാണ് അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും. ഇവരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. 2020 ജൂലൈയിൽ ചിത്രം തിയറ്ററിലെത്തും.
രാജമൗലി ചിത്രം ബൾഗേറിയയിൽ
07:45 PM Sep 02, 2019 | Deepika.com