പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്.
പാലക്കാട് വച്ചാണ് സിനിമയുടെ പൂജ നടന്നത്. ദുൽഖറിന്റെ അരങ്ങേറ്റം ചിത്രം സെക്കൻഡ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു. സണ്ണിവെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് സിനിമ നിർമിക്കുന്നത്.
കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു
03:41 PM Sep 01, 2019 | Deepika.com