കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. രാജഗിരി കോളജ് ക്യാന്പസിൽ നടന്ന ശിൽപശാല എറണാകുളം ജില്ലാ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഭൂമി ഏറ്റെടുക്കലിൽ ന്യയമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമുള്ള അവകാശ നിയമം എന്ന വിഷയത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
രാജഗിരി കോളജ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് അധ്യക്ഷനായിരുന്നു. മൂലംന്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ ഫ്രാൻസിസ് കളത്തുങ്കൽ, രാജഗിരി ഔട്ട് റീച്ച് പ്രൊജക്ട് ഡയറക്ടർ എം.പി. ആന്റണി, പ്രിൻസി ജേക്കബ്, ജി. ദീപക്, കെ.എൻ. സുജിത്, മരിയ ടെൻസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശില്പശാലയിൽ വിവിധ കോളജുകളിൽ നിന്നുള്ള അധ്യാപകർ,വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.