+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ല​വ് കു​റ​ഞ്ഞ മ​ഴ​വെ​ള്ള സം​ഭ​ര​ണം: ശി​ൽ​പ​ശാ​ല ന​ട​ത്തി

ക​ൽ​പ്പ​റ്റ: ചെ​ല​വ് കു​റ​ഞ്ഞ മ​ഴ​വെ​ള്ള​സം​ഭ​ര​ണ രീ​തി​ക​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​വ​യ​ൽ മേ​ഖ​ലാ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഏ​ക​
ചെ​ല​വ് കു​റ​ഞ്ഞ മ​ഴ​വെ​ള്ള സം​ഭ​ര​ണം: ശി​ൽ​പ​ശാ​ല ന​ട​ത്തി
ക​ൽ​പ്പ​റ്റ: ചെ​ല​വ് കു​റ​ഞ്ഞ മ​ഴ​വെ​ള്ള​സം​ഭ​ര​ണ രീ​തി​ക​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​വ​യ​ൽ മേ​ഖ​ലാ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി. ’ചെ​ല​വു​കു​റ​ഞ്ഞ മ​ഴ​വെ​ള്ള സം​ഭ​ര​ണ രീ​തി​ക​ളും മ​ത്സ്യ​വ​ള​ർ​ത്ത​ലും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി​ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജ​ഡ്ജ്, പി.​ഡി. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ഖ​ലാ കാ​ർ​ഷി​ക​ഗ​വേ​ഷ​ണ​കേ​ന്ദ്രം റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ, മ​ത്സ്യ​ക​ർ​ഷ​ക​ൻ ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി, ഫി​ഷ​റീ​സ്, വ​നം, കൃ​ഷി, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ്, ന​ബാ​ർ​ഡ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്.
ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​വു​ന്ന വി​വി​ധ മ​ഴ​വെ​ള്ള സം​ഭ​ര​ണ രീ​തി​ക​ൾ, ഘ​ട​ന, നി​ർ​മാ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നം ന​ൽ​കി. സ​മൃ​ദ്ധ​മാ​യി മ​ഴ ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് പ​ര​മാ​വ​ധി മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച് ജ​ല​ക്ഷാ​മം നേ​രി​ടു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന കു​ള​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി​യും ന​ട​ത്തു​ന്ന​തി​ലൂ​ടെ ആ​ദാ​യ​വും ഉ​റ​പ്പാ​ക്കാം. ക​ർ​ഷ​ക​ർ, പ്ര​കൃ​തി സ്നേ​ഹി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.