+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡിനു നടുവിലൊരു പോസ്റ്റ്;അപകടം നിത്യസംഭവം

മുതലക്കോടം: തൊണ്ടിക്കുഴ– നടയം റോഡിൽ പത്ത് വർഷമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകടക്കെണിയൊരുക്കുന്നു. നിരവധി അപകടങ്ങൾ സൃഷ്‌ടിക്കപ്പെട്ടിട്ടും അധികൃതർ ഇതൊന്നു മാറ്റിയിടാൻ തയാറാകുന്നില്ല. ഇടവെ
റോഡിനു നടുവിലൊരു പോസ്റ്റ്;അപകടം  നിത്യസംഭവം
മുതലക്കോടം: തൊണ്ടിക്കുഴ– നടയം റോഡിൽ പത്ത് വർഷമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകടക്കെണിയൊരുക്കുന്നു. നിരവധി അപകടങ്ങൾ സൃഷ്‌ടിക്കപ്പെട്ടിട്ടും അധികൃതർ ഇതൊന്നു മാറ്റിയിടാൻ തയാറാകുന്നില്ല.

ഇടവെട്ടി പഞ്ചായത്ത് മൂന്നാം വാർഡിൽ കൂവേകുന്ന് ഭാഗത്താണ് പോസ്റ്റ് നിൽക്കുന്നത്. രണ്ട് പോസ്റ്റുകളാണ് ഈ റോഡിൽ അപകടകരമായി നിൽക്കുന്നത്. വാഹനത്തിനു സൈഡ് കൊടുത്താൽ അപകടം ഉണ്ടാകുന്ന അവസ്‌ഥയാണ്.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ആറോളം അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. നിരവധി പരാതികൾ പഞ്ചായത്തിനു മുന്നിൽ സമർപ്പിച്ചിട്ടും തീരുമാനമൊന്നുമെടുക്കുന്നില്ല. പകൽ പോലും അപകടം സൃഷ്‌ടിക്കുന്ന ഈപോസ്റ്റുകൾ രാത്രിയിൽ കാണാൻ പോലും വഴിയാത്രക്കാർക്ക് സാധിക്കുന്നില്ല.

ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ പഞ്ചായത്തിനു മുന്നിൽ സമരം ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറയുന്നു.