തൃശൂർ: പത്രപ്രവർത്തകനായിരുന്ന പി. ശ്രീധരന്റെ ആറാംചരമവാർഷിക അനുസ്മരണം കാട്ടൂർ കലാസദനത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചിന് ആചരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാട്ടൂർ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ ഉച്ചതിരിഞ്ഞ് മൂന്നിന് എം.പി. വീരേന്ദ്രകുമാർ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പ്രഫ.കെ.യു. അരുണൻ അധ്യക്ഷനാകും. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, കഥാകൃത്ത് എൻ. രാജൻ, വി.ആർ. സുകുമാരൻ എന്നിവർ അനുസ്മരണം നടത്തും. പത്രമാധ്യമങ്ങളും പുത്തൻ മാധ്യമങ്ങളും പുതിയ കാലഘട്ടത്തിൽ എന്ന വിഷയാവതരണവും ഉണ്ടാകും.
ഭാരവാഹികളായ അശോകൻ ചരുവിൽ, വി. രാമചന്ദ്രൻ, മനോജ് വലിയപറന്പിൽ, സി.ജി. ഗോവിന്ദൻകുട്ടി, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഭാരവാഹികളായ അശോകൻ ചരുവിൽ, വി. രാമചന്ദ്രൻ, മനോജ് വലിയപറന്പിൽ, സി.ജി. ഗോവിന്ദൻകുട്ടി, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.