തമിഴ് സാഹിത്യകാരനായ കൽക്കി രചിച്ച പൊന്നിയിന്‍ സെല്വന് എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്നം സിനിമ ഒരുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിത ചിത്രത്തില്‍ ജയറാം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
വിക്രം, അമിതാഭ് ബച്ചന്, കാര്‍ത്തി, ജയം രവി, കീര്‍ത്തി സുരേഷ് തുടങ്ങിയ വന്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചൻ ആണ് നായികയാകുന്നത്. ചോള രാജാവായ അരുള്‍മൊഴി വര്‍മ്മന്റെ ജീവിതകഥയാണ് പൊന്നിയിന്‍ സെല്വന് എന്ന നോവലിന്റെ പ്രമേയം.
മണിരത്നം ചിത്രത്തിൽ ജയറാം
11:06 AM Aug 29, 2019 | Deepika.com