കരിയറിൽ ആദ്യമായി ജയം രവിയും തപ്സി പന്നുവും ഒരുമിച്ച് മുഖ്യ വേഷങ്ങളിൽ എത്തുകയാണ്. "എൻട്രെണ്ടും പുന്നകൈ’, "മനിതൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഹമ്മദ് സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
റഷ്യയിലെ അസർബെയ്ജാനിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജയംരവിയും തപ്സിയും ഇന്റലിജൻസ് ഏജന്റുമാരായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "ജനഗണമന’ എന്നാണ് താൽക്കാലികമായി ചിത്രത്തിനു പേര് നിശ്ചയിച്ചിട്ടുള്ളത്.
ഇറാനിയൻ മോഡലും നടിയുമായ എൽനാസ് നൊറൗസി ചിത്രത്തിൽ വളരെ നിർണായകമായൊരു വേഷത്തിലുണ്ട്. കന്നഡ ചിത്രം കെജിഎഫിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ റാം ഈ ചിത്രത്തിലുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ജയം രവിയും തപ്സി പന്നുവും ഒന്നിക്കുന്നു
10:45 AM Aug 29, 2019 | Deepika.com