മോഹൻലാൽ- സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പാനെതിരെ തിരക്കഥ മോഷണ ആരോപണവുമായി തിരക്കഥകൃത്ത് ജോണ് ചാൾസ്. പരാതിയുമായി അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകർ റിലീസ് മാറ്റി വയ്ക്കുകയും ചെയ്തു.
സെപ്റ്റംബർ 20നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. സരവെടി എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചുവെന്നാണ് ജോണ് ചാൾസിന്റെ ആരോപണം. തിരക്കഥയിലെ പല സംഭാഷണങ്ങളും തന്റെ രചനയിലെ പകർപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
2017ൽ സിനിമയുടെ സംവിധായകൻ കെ.വി. ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതിരണമുണ്ടായിരുന്നില്ലെന്നും ജോണ് പറയുന്നു. രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ വന്നപ്പോൾ തന്റെ തിരക്കഥയുമായി വളരെയധികം സാമ്യം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്കഥ മോഷണ ആരോപണം; കാപ്പാന്റെ റിലീസ് മാറ്റി
10:57 AM Aug 28, 2019 | Deepika.com