തല അജിത്ത് പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം വൻവിജയമായിരുന്നു. മങ്കാത്ത, യെന്നെ അറിന്താൽ പോലുള്ള ചിത്രങ്ങൾ വൻ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. അജിത്ത് വീണ്ടും പോലീസ് കുപ്പായമണിയുന്നുവെന്നതാണ് തമിഴകത്തിലെ പുതിയ സിനിമാ വിശേഷം.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് വീണ്ടും കാക്കിയണിയുന്നത്. സിനിമയിലെ മറ്റു താരങ്ങളെപ്പറ്റിയോ കൂടുതൽ വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല പതിവു സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്ത് പുതിയ ചിത്രത്തിലെത്തുകയെന്നും അറിയുന്നു. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വീണ്ടും പോലീസാകാൻ തല
10:25 AM Aug 28, 2019 | Deepika.com