എന്‍റെ തീരുമാനത്തെ എല്ലാവരും പ്രശംസിച്ചു: നമിത പ്രമോദ്

10:15 AM Aug 28, 2019 | Deepika.com

വി​വാ​ഹ​ത്തി​നു​ശേ​ഷം അ​ഭി​ന​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​ന്‍റെ തീ​രു​മാ​ന​ത്തെ മ​ല​യാ​ള​ത്തി​ലെ ന​ടന്മാര​ട​ക്കം പ്ര​ശം​സി​ച്ചു​വെ​ന്ന് ന​ടി ന​മി​ത പ്ര​മോ​ദ്. കു​ടും​ബ​ജീ​വി​ത​ത്തി​ന് അ​തി​ന്‍റേതാ​യ പ്രാ​ധാ​ന്യം ക​ല്പി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നും ന​മി​ത അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഞാ​ൻ കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ്. വേ​റെ ജോ​ലി​യേ​താ​യാ​ലും വ​ലി​യ കു​ഴ​പ്പ​മി​ല്ല. പ​ക്ഷേ സി​നി​മ​യെ​ന്നു പ​റ​യു​ന്പോ​ൾ അ​റു​പ​ത്, എ​ഴു​പ​തു ദി​വ​സം വീ​ട്ടി​ൽ നി​ന്നു മാ​റി​നി​ൽ​ക്ക​ണം. കു​ട്ടി​ക​ളൊ​ക്കെ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ ആ​ര് അ​വ​രെ നോ​ക്കും? എ​ന്‍റെ അ​മ്മ​യെ ക​ണ്ട് വ​ള​ർ​ന്ന​തു കൊ​ണ്ടാ​യി​രി​ക്കും.

എ​നി​ക്ക് പി​ള്ളേ​രൊ​ക്കെ ആ​യി​ക്ക​ഴി​യു​ന്പോ​ൾ ന​ല്ലൊ​രു അ​മ്മ​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. എ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് ഞാ​നീ പ​റ​യു​ന്ന​ത്. കു​റേ​പേ​ർ എ​ന്‍റെ​യ​ടു​ത്ത് പ​റ​ഞ്ഞു- വ​ള​രെ ന​ല്ല തീ​രു​മാ​ന​മാ​ണി​തെ​ന്ന്. വ​ള​രെ ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്ന് ന​ട​ൻ​മാ​ർ അ​ട​ക്കം എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്- ന​മി​ത പ​റ​ഞ്ഞു.