ബോളിവുഡിലും വിജയക്കൊടി പാറിച്ച തെന്നിന്ത്യൻ സുന്ദരിയാണ് ഇല്യാന ഡിക്രൂസ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരം പക്ഷെ വ്യക്തിബന്ധങ്ങൾ പരസ്യപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് മുന്‍പേ പറഞ്ഞിട്ടുണ്ട്.
എന്നാൽ കാമുകൻ ആൻഡ്രൂ നീബോണുമായുള്ള ഫോട്ടോകള്‍ ഇല്യാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ മടി കാണിച്ചിരുന്നില്ല. ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫറായ ആൻഡ്രൂ നീബോണുമായി കുറേക്കാലമായി ഇല്യാന ഡേറ്റിങ്ങിലായിരുന്നു.
തങ്ങളുടെ ബന്ധം ഇരുവരും അവസാനിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ ചലച്ചിത്രലോകത്ത് നിറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ആൻഡ്രൂവിന്റെ ചിത്രങ്ങൾ ഇല്യാന നീക്കം ചെയ്തതിനെ തുടർന്നാണ് ഇത്തരമൊരു സംശയം പൊട്ടിപ്പുറപ്പെട്ടത്. മാത്രമല്ല ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തതോടെ വേർപിരിഞ്ഞതു തന്നെയെന്ന് പലരും ഉറപ്പിച്ചു കഴിഞ്ഞു.
ഒരിക്കല്‍ "ഹബ്ബി' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇല്യാന ആൻഡ്രൂവിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതേ തുടർന്ന് ഇരുവരും വിവാഹിതരായെന്ന വാർത്തകളും അന്നു പരന്നിരുന്നു.
കാമുകന്റെ ചിത്രങ്ങൾ ഇല്യാന നീക്കം ചെയ്തു
12:10 PM Aug 27, 2019 | Deepika.com