താ​ണ്ഡ​വ​ർ തു​ട​ങ്ങു​ന്നു

05:30 PM Jul 27, 2017 | Deepika.com
പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ബു രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താണ്ഡവർ ചിത്രീകരണത്തിനൊരുങ്ങി. ശ​ങ്ക​ർ, സീ​മ, എം.​ആ​ർ.​ഗോ​പ​കു​മാ​ർ, മാ​മു​ക്കോയ, ഇ​ന്ദ്ര​ൻ​സ്, സ​ണ്ണി നി​ല​ന്പൂ​ർ, ജെ.​സി.​കൊ​ട്ടാ​ര​ക്ക​ര, ന​സീ​ബ്, ര​മ്യ, ന​ന്ദ​ന, കു​ള​പ്പു​ള്ളി ലീ​ല, ക​ന​ക​ല​ത എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചിത്രത്തിൽ അണിനിരക്കുന്നു. ​ഇ​നി​യാ ഫി​ലിം​സിന്‍റെ ബാനറിൽ മു​ഹ​മ്മ​ദാ​ലി, സ​ണ്ണി നി​ല​ന്പൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.

എം.​സു​രേ​ന്ദ്ര​നാണ് തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും ഒരുക്കുന്നത്. ​ചു​ന​ക്ക​രയുടെ വരികൾക്ക് ​ബി.​ആ​ർ.​കെ (ദ​ർ​ശ​ൻ രാ​മ​ൻ) ഈണം പകരുന്നു. പാ​ല​ക്കാ​ട്, നി​ല​ന്പൂ​ർ, ഉൗ​ട്ടി, വാ​ഗ​മ​ണ്‍, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒാ​ഗ​സ്റ്റ് 17-ന് ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും.