രാജപുരം: ഒറ്റ നന്പർ ലോട്ടറി വില്പനക്കാരൻ അറസ്റ്റിൽ. മലയോരത്ത് ഒറ്റ നന്പർ ലോട്ടറി വിൽപ്പന നടത്തുന്ന കള്ളാറിലെ രമേശൻ (45) ആണ് അറസ്റ്റിലായത്. ഇയാൽ ഇതിന് മുന്പും ഒറ്റ നന്പർ ലോട്ടറി നിൽപ്പന നടത്തി നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. രാജപുരം എസ്ഐ രജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസാണ് ഇന്നലെ രാവിലെ കള്ളാറിൽ വച്ച് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നിട് ജാമ്യത്തിൽ വിട്ടു. മലയോരത്ത് ഒറ്റ നന്പർ ലോട്ടറി വ്യാപകമായിട്ടും നിയമം കർശനമല്ലാത്തതിനാൽ അറസ്റ്റു ചെയ്യുന്നവർ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലോട്ടറി വിൽപന നടത്തുന്നു. ഒറ്റനന്പർ ലോട്ടറി തട്ടിപ്പ് നടത്തുന്ന സംഘവും ലോട്ടറി ടിക്കറിലെ നന്പർ തിരുത്തി പണം തട്ടുന്ന സംഘവും മലയോരത്ത് നിരവധിയുണ്ടെങ്കിലും ഇവരൊക്കെ പിടിയിലാകുന്നുണ്ടെങ്കിലും പൊലീസ് കേസ് ഒതുക്കി തീർക്കുകയാണെന്നാണു ആക്ഷേപം.