കിഴക്കന്പലം: പള്ളിക്കര പള്ളിമുകളിലെ റബർ തോട്ടത്തിൽ തീ പടർന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് തീ പടർന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പട്ടിമറ്റത്തുനിന്നു അഗ്നിശമന സേനയെത്തി തീയണച്ചു. റബർതോട്ടത്തിൽ പൈനാപ്പിൾ കൃഷി ചെയ്തിരുന്നതിനാൽ ഇവയ്ക്കിടയിലുണ്ടായിരുന്ന ഉണങ്ങിയ ഇലകൾക്കാണ് തീപിടിച്ചത്.