തിരുവനന്തപുരം: നിയമന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പിരിഞ്ഞ് പോകാന്‍ തയാറാകാതെ പ്രവര്‍ത്തകര്‍ നഗരസഭാ മന്ദിരത്തിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്. മേഖലയില്‍ വലിയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
മേയറുടെ രാജി: തലസ്ഥാനം യുദ്ധക്കളം; പോലീസിനു നേരെ കല്ലേറ്
01:43 PM Nov 17, 2022 | Deepika.com