+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷം സംബന്ധിച്ച സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒഴിപ്പിക്കല്‍ നടപടികള്‍ വേണ്ടി
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം സംബന്ധിച്ച സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒഴിപ്പിക്കല്‍ നടപടികള്‍ വേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ സജ്ജമായിരിക്കണമെന്ന് വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാണെങ്കിലും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥിതി ഗുരുതരമായാല്‍ ഉടനടി തന്നെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കും.

ശനിയാഴ്ച തന്നെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. സഹായത്തിനായി സര്‍ക്കാര്‍ എംബസികളെ സമീപിക്കാമെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

പത്ത് എയര്‍ ഇന്ത്യ ജീവനക്കാരെ ടെല്‍ അവീവില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇസ്രയേല്‍ഹമാസ് യുദ്ധം ശക്തമായതിന് പിന്നാലെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

കാമ്പിന്‍ ക്രൂ, പൈലറ്റുമാര്‍, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചത്. സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് കുടുങ്ങിയ 27 മേഘാലയ സ്വദേശികള്‍ ഈജിപ്റ്റ് അതിര്‍ത്തി കടന്നുവെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു.
More in Latest News :