ഷെയ്ൻ നിഗം നായകനാകുന്ന വലിയ പെരുന്നാളിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ ഡിമൽ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ധനുഷാണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തത്.
ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലൈൻ. ഹിമിക ബോസ് നായികയാകുന്ന സിനിമയിൽ സൗബിനും ജോജു ജോർജും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്.
കിടിലൻ ലുക്കിൽ ഷെയ്ൻ; വലിയ പെരുന്നാളിന്റെ മോഷൻ പോസ്റ്റർ എത്തി
11:43 AM Aug 24, 2019 | Deepika.com