നവ്യാ നായർ ജിമ്മിൽ ക്രോസ്ഫിറ്റ് ചെയ്യുന്ന വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ തെന്നിന്ത്യൻ താരം സാമന്ത അക്കിനേനിയുടെ വർക്ക് ഔട്ട് വീഡിയോ തരംഗമായിരിക്കുകയാണ്. കൈകളുടെ ശക്തി വർധിപ്പിക്കുന്ന വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
ഒരിക്കലും പുതിയ കാര്യങ്ങള്‍ ചെയ്യാൻ ഭയപ്പെടരുത്. നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്നതാണ് അതൊക്കെ എന്ന് അറിയുമ്പോള്‍ അദ്ഭുതപ്പെടും എന്ന് സാമന്ത വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
സാമന്ത പാർക്കർ അഭ്യാസം പഠിക്കുന്ന ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പുതിയ വർക്കൗട്ട് വീഡിയോയും പാർക്കർ അഭ്യാസ പഠനത്തിന്റെ ഭാഗമാണെന്നു കരുതപ്പെടുന്നു.
ത്രില്ലടിപ്പിച്ച് സാമന്തയുടെ അഭ്യാസം
10:34 AM Aug 24, 2019 | Deepika.com