പിറവം: പാന്പാക്കുട പഞ്ചായത്ത് ഒന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. 21ന് മേമ്മുറി ഗവ. യുപി സ്കൂളിലാണ് വോട്ടെടുപ്പ്.
എൽഡിഎഫ് അംഗം സന്തോഷ് ഓലിനാൽ രാജിവച്ചതിനേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫും എൽഡിഎഫും ബിജെപിയും സജീവമായി മത്സരരംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി സി.ടി. അനിൽകുമാറും എൽഡിഎഫിന്റെ സാജു ജോർജും ബിജെപിയുടെ ഹേമകുമാരി വേണുഗോപാലുമാണ് മത്സരിക്കുന്നത്. 13 അംഗ ഭരണ സമിതിയിൽ എൽഡിഎഫിന് ഏഴും, യുഡിഎഫിന് അഞ്ചും സീറ്റുകളാണുള്ളത്. 22നാണ് വോട്ടെണ്ണൽ നടക്കുന്നത്.